
കൊച്ചി: പ്രമുഖ ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനിയായ വൺ പോയിന്റ് വൺ സൊലൂഷൻസിന്റെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്തു. 544748 എന്ന സ്ക്രിപ് കോഡിൽ 2016 ഏപ്രിൽ 15 മുതൽ ട്രേഡിംഗ് ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൻഎസ്ഇയിൽ നേരത്തെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ഓഹരികൾ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യപ്പെട്ടതോടെ മൂലധന വിപണിയിലെ ഇടപാടുകൾ കുടൂതൽ വിപുലമാവുകയും ഓഹരികൾക്ക് വലിയ വിഭാഗം നിക്ഷേപകർക്കിടയിൽ പ്രിയം വർധിക്കുകയും ചെയ്യുമെന്ന് വൺ പോയിന്റ് വൺ സൊലൂഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര അഭിപ്രായപ്പെട്ടു.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ്, ഇ കൊമേഴ്സ്, ഹെൽത്ത് കെയർ, ടെലി കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ ബിപിഎം സേവനങ്ങളിലൂടെ ശക്തമായ അടിത്തറയുണ്ട് വൺ പോയിന്റ് വൺ സൊലൂഷൻസിന്. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എഐ, ഡാറ്റ അടിസ്ഥാന മേഖലകൾ, പ്രോസസ് ഓട്ടോമേഷൻ എന്നീ രംഗങ്ങളിൾ കമ്പനി തുടർച്ചയായി പണം നിക്ഷേപിക്കുകയും ചെയ്യുന്നു.
Photo Courtesy - Google









